തിരുവനന്തപുരം ; പി എം ശ്രീയിലെ യുഡി എഫ് ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞു പാളീസായെന്ന് ജോൺ ബ്രിട്ടാസ് എം പി . യുഡി എഫ് ഇപ്പോൾ പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. അധികാരത്തിൽ വരാൻ വേണ്ടി പറഞ്ഞ കാര്യങ്ങൾ പലതും തിരുത്തി പറയുന്നു. ഇതുപോലെ മലക്കം മറിയുന്ന സർക്കാരിനെ താൻ കണ്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
പി എം ശ്രീയിലെ ചോദ്യങ്ങൾ ഉന്നയിച്ച എം പിമാരോട് നന്ദിയുണ്ട് . അവരുടെ പ്രവർത്തനം തങ്കലിപികളിൽ രേഖപ്പെടുത്തണം . യുഡി എഫ് എം പിമാർക്ക് തന്നെ മുഖ്യമന്ത്രിയുടെ കാപട്യം മടുത്തു. യുഡി എഫ് പൊതുസമൂഹത്തോട് മാപ്പ് പറയണം . മോഹൻ ഭഗവതിൻ്റെ യോഗത്തിലേക്ക് സർക്കാർ സെക്രട്ടറിയെ അയച്ചെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ കാപ്പ കേസ് പ്രതിക്ക് വേണ്ടി തദ്ദേശ വകുപ്പും ആഭ്യന്തരവകുപ്പും വാദിക്കുകയാണ്. സുഗതനെ രക്ഷിക്കാൻ വഴിവിട്ട് പ്രവർത്തിച്ചു. കോൺഗ്രസ് കൗൺസിലർ ആയിരുന്നെങ്കിൽ ഇതുപോലെ സമീപനം എടുക്കുമായിരുന്നോ . ഈ സർക്കാരിനെ നയിക്കുന്നത് ആർഎസ്എസ് ആണ്. മൂന്ന് എംഎൽഎമാരെ ഉള്ളൂ എങ്കിലും ഫലത്തിൽ ബിജെപിയാണ് സർക്കാരിനെ നയിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

