ഡബ്ലിൻ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഓസ്കർ ജേതാവ് ഗ്ലെൻ ഹാൻസാർഡിന്റെ സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഭൗതിക ദേഹം ചൊവ്വാഴ്ച സംസ്കരിക്കും. ഡബ്ലിനിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിലാണ് സംസ്കാരം.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കാര ചടങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ബറോക്ക് ചാപ്പലിൽ എത്തിയ്ക്കും. ഇവിടെ രാവിലെ മുതൽ വൈകീട്ട് നാല് വരെ പൊതുദർശനത്തിന് സൗകര്യമൊരുക്കും. സംസ്കാര പ്രാർത്ഥനകളും നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം സംസ്കരിക്കുക. പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. അതേസമയം തിരക്കിന് സാധ്യതയുള്ള പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

