അതിരപ്പിള്ളി : മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു .
കഴിഞ്ഞയാഴ്ച്ചയാണ് അതിരപ്പിള്ളീയിൽ നിന്ന് ആനയെ 2 മാസത്തെ ചികിത്സയ്ക്കായി കോടനാട്ടെ അഭയാണ്യത്തിലെത്തിച്ചത് . മസ്തകത്തിലെ മുറിവിലൂടെയാണ് ആന ശ്വസിച്ചിരുന്നതെന്ന് പരിപാലിച്ച ഡോക്ടർ ബിനോയ് സി ബാബു പറഞ്ഞു.
മുറിവ് തുമ്പിക്കൈയിലേയ്ക്ക് വ്യാപിച്ചിരുന്നതിനാൽ വെള്ളം കുടിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു . മസ്തകത്തിലെ മുറിവിൽ അണുബാധയുമുണ്ടായിരുന്നു. വേദന അസഹ്യമാകുമ്പോൾ മുറിവിൽ ആന സ്വയം ചെളിവാരിപ്പൊരിയാണ് അണുബാധ ഉണ്ടായത്.
Discussion about this post

