തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉത്തരങ്ങൾ അവ്യക്തമാണെന്ന് അന്വേഷണ സംഘം .
പോറ്റിക്ക് സഹായം തേടിയുള്ള അപേക്ഷയിൽ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ നടപടിക്രമമാണോ എന്ന് സംഘം സംശയം ഉന്നയിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കാര്യങ്ങളിൽ താൻ ഇടപെടുന്നില്ലെന്ന മന്ത്രിയുടെ മറുപടിയും തൃപ്തികരമല്ല . പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വ്യക്തമായ വിശദീകരണം കടകംപള്ളി സുരേന്ദ്രൻ നൽകിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതുകൊണ്ട് തന്നെ പോറ്റിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സംഘം ഒരുങ്ങുകയാണ്. എസ്ഐടിയുടെ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കടകംപള്ളി വികാരാധീനനായാണ് മറുപടി നൽകിയത്. സ്വർണ്ണ മോഷണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവോ പങ്കാളിത്തമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ തനിക്ക് മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ തന്നെ സ്വർണ്ണ കള്ളക്കടത്തുകാരൻ എന്ന് വിശേഷിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചു.
വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് കടകംപള്ളി തന്നെ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. പത്മകുമാറിന്റെയും വാസുവിന്റെയും മൊഴികളും അന്വേഷണ സംഘം പരിശോധിക്കും. മന്ത്രിയായിരുന്ന കാലത്തെ വിദേശ യാത്രകളുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിയായിരുന്ന കാലത്തെ കടകംപള്ളിയുടെ വിദേശ യാത്രകൾ

