കറ്റാനം : സമാനതകളില്ലാത്ത വികസനവും നിലപാടുകളും കൊണ്ടും കേരളം ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിംഗം ഇ.പി. ജയരാജൻ . സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന പി. സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളം മാത്രമാണ് ഇന്ത്യയിൽ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് മാതൃകയാകുന്നത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകൾക്കെതിരെ സന്ധിയില്ലാസമരത്തിലാണ് ഇടതുപക്ഷമെന്നും ജയരാജൻ പറഞ്ഞു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടുനില്‍ക്കില്ലെന്നും കഴിഞ്ഞ ദിവസം ജയരാജൻ പറഞ്ഞിരുന്നു . ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും , ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

