കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നു. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നടപടിയ്ക്കൊരുങ്ങുകയാണ് . അന്വേഷണ സംഘം മുഖ്യമന്ത്രിയെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ദിലീപ് പറഞ്ഞു . ഉദ്യോഗസ്ഥർ അവരുടെ നേട്ടങ്ങൾക്കായി തന്നെ ബലിയാടാക്കി മാറ്റിയതായും ദിലീപ് പറഞ്ഞു. ഇതുസംബന്ധിച്ച വിധിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ദിലീപിന്റെ നീക്കം.
അതേസമയം, കേസിൽ അതിജീവിതയ്ക്ക് പൂർണ്ണ നീതി ലഭിച്ചില്ലെന്ന് എംഎൽഎ ഉമ തോമസ് പ്രതികരിച്ചു. എപ്പോഴും അതിജീവിതയുടെ കൂടെയുണ്ടാകുമെന്ന് പറഞ്ഞ ഉമ തോമസ്, മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശങ്ങൾക്കും മറുപടി നൽകി. ദിലീപിന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഇപ്പോൾ ഉന്നയിക്കുന്നത് മുമ്പ് പറയാത്ത വാദങ്ങളാണെന്നും വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഉമ തോമസ് പറഞ്ഞു.
അപ്പീൽ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും വിധി പകർപ്പ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും ഉമ തോമസ് പറഞ്ഞു. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ഉമ തോമസിന്റെ പ്രതികരണം.

