കൊച്ചി: കലൂർ സ്റ്റേഡിയിത്തിൽ നടന്ന നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിൽ, മൃദംഗവിഷൻ എം ഡി നിഗോഷ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച് നൽകിയെന്നും. ലഭിച്ച 4 കോടിയോളം രൂപയിൽ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു.
ദിവ്യഉണ്ണിക്കും,സുഹൃത്ത് പൂർണ്ണിമയ്ക്കും,സിജോയ് വർഗ്ഗീസിനും വിഹിതം നൽകി. ജിസിഡിഎയുടെ സ്റ്റേഡിയം തരപ്പെടുത്തി തന്ന കൃഷ്ണകുമാറും നല്ലൊരു തുക കമ്മീഷനായി കൈപ്പറ്റിയെന്നും നിഗോഷ് കുമാർ പൊലീസിൽ മൊഴിനൽകി.
ഇന്നലെ അറസ്റ്റിലായ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത് .
അതേ സമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നു. എക്സ്- റേയിൽ നീർക്കെട്ട് കണ്ടതായും ഡോക്ടർമാർ പറഞ്ഞു. ഉമ തോമസ് നാളെ കൂടി വെൻ്റിലേറ്ററിൽ തുടരും.