പത്തനംതിട്ട: ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളിൽ നിന്ന് പണം തട്ടിയ ദമ്പതികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. . റാന്നി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ക്രൂരമായ പീഡനത്തിന് ഇരയായത് . സംഭവത്തിൽ ജയേഷ്, രശ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പത്തനംതിട്ടയിലെ ചരൽക്കുന്നിലാണ് സംഭവം.
സെപ്റ്റംബർ ഒന്നിനാണ് രശ്മിയുമായി സൗഹൃദത്തിലായിരുന്ന റാന്നി സ്വദേശിയായ യുവാവിനെ മാരാമൺ ജംഗ്ഷനിൽ നിന്ന് ജയേഷ് കൂട്ടിക്കൊണ്ടുപോയത് . ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി നടിക്കാൻ ജയേഷ് യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് അതിന്റെ വീഡിയോ പകർത്തി. പിന്നീട് ദമ്പതികൾ യുവാവിനെ കെട്ടി തൂക്കി മുളകുപൊടി തളിച്ച് ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു . പ്ലയര്കൊണ്ട് നഖങ്ങളും വലിച്ചെടുക്കാൻ ശ്രമിച്ചു . പിന്നീട് മർദ്ദിച്ച ശേഷം ദമ്പതികൾ യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഡ്രൈവർമാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
ആലപ്പുഴ സ്വദേശിയായ മറ്റൊരു യുവാവിനെയും സമാനമായ രീതിയിൽ ഉപദ്രവിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവാവ് രശ്മിയെ കാണാൻ തിരുവല്ലയിൽ എത്തിയിരുന്നു. തുടർന്ന് ജയേഷ് അയാളെ അവിടെ നിന്ന് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. സമാനരീതിയിൽ പീഡിപ്പിച്ചെങ്കിലും നാണക്കേട് കാരണം യുവാവ് ആദ്യം ആരോടും ഇക്കാര്യം പറഞ്ഞില്ല. സംഭവം പുറത്തറിഞ്ഞാൽ മാതാപിതാക്കളെ കൊല്ലുമെന്നും നഗ്നവീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ജയേഷ് ഭീഷണിപ്പെടുത്തി .
എന്നാൽ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. ദമ്പതികൾ യുവാവിൽ നിന്ന് പണവും ഐഫോണും മോഷ്ടിച്ചതായും പോലീസ് കണ്ടെത്തി. രശ്മി ഇപ്പോൾ പത്തനംതിട്ട വനിതാ സ്റ്റേഷനിലും ജയേഷ് ആറന്മുള സ്റ്റേഷനിലുമാണ്. അതേസമയം, ആക്രമിക്കപ്പെട്ട രണ്ടാമത്തെ യുവാവിന്റെ പിതാവ് തന്റെ മകന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മകന്റെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ശരീരം മുഴുവൻ തുന്നിച്ചേർക്കുകയും ചെയ്തു.കൂടുതൽ അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

