കാസർഗോഡ്: മൈലാട്ടിയിൽ ദേശീയപാതയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന എൽഡിഎഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി. ബോർഡിൽ നിന്ന് മുഖ്യമന്ത്രിയുടെ മുഖം കീറിക്കളഞ്ഞ നിലയിലാണ് . സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡാണ് തകർത്തത്. സിപിഎം പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു
പ്രചാരണ ബോർഡ് നശിപ്പിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് പരാതിയിൽ ആരോപിക്കുന്നു. കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്ത് നശിപ്പിച്ച് നഷ്ടം വരുത്തിയതിനും കേസെടുത്തിട്ടുണ്ട്. 35,000 രൂപയുടെ നഷ്ടം സംഭവിച്ചതായി എഫ്ഐആറിൽ പറയുന്നു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിന് സമീപം സ്ഥാപിച്ച കൂറ്റൻ ബോർഡാണ് തകർത്തത്.

