തിരുവനന്തപുരം: ബെവ്കോയില്‍ ക്രിസ്തുമസ് വാരത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന.332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്നാണ് കണക്ക്.
ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്തുമസ് വാര വില്‍പ്പനയായി കണക്കാക്കുന്നത്.കഴിഞ്ഞ വർഷം ഇക്കാലയളവിൽ 279.54 കോടിയുടെ മദ്യമായിരുന്നു വിറ്റത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഉണ്ടായത് . ഡിസംബര്‍ 24 ന് വൈകുന്നേരമാണ് വന്‍ വര്‍ധന ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
തൃശൂരും കോഴിക്കോടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രീമിയം കൗണ്ടറുകള്‍ അടുത്തിടെ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വര്‍ധനവിന് കാരണമായി.
Discussion about this post

