തൃശൂർ: വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന നൽകുമെന്ന് ബോബി ചെമ്മണൂർ. യെമൻ മധ്യസ്ഥൻ വഴി കൊല ചെയ്യപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായി ബോബി ചെമ്മണൂർ ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
മാപ്പ് നൽകുന്നതിന് പകരമായി “ബ്ലഡ് മണി” സ്വീകരിക്കാൻ തലാലിന്റെ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.മോചനശ്രമത്തിന്റെ ഭാഗമായി നാലുദിവസത്തിനകം ഒമാനിലെത്തി ചര്‍ച്ചകള്‍ തുടരുമെന്നും യെമനിലെ ഇടനിലക്കാരുമായി ചര്‍ച്ച നടത്തിയതായും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
കുടുംബം ആവശ്യപ്പെട്ട നഷ്ടപരിഹാരം ഏകദേശം 8 കോടി രൂപയാണെന്ന് പറയപ്പെടുന്നു. അതേസമയം, നിമിഷയുടെ വധശിക്ഷ ജൂലൈ 16 ന് നടത്താൻ യെമൻ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു.
Boby Chemmanur to contribute to fund for Nimisha Priya’s release; amount announced

