തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പ്രമുഖ നേതാക്കൾ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ 67 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് .
മുൻ ഡിജിപി ആർ ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും, കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമനയിൽ നിന്ന് കരമന അജിത്ത് തുടങ്ങി നിരവധി പേർ പട്ടികയിൽ ഉൾപ്പെടുന്നു. മുൻ പൂജപ്പുര കൗൺസിലറും മുൻ കോൺഗ്രസ് നേതാവുമായ മഹേശ്വരൻ നായർ പുന്നക്കമുഗളിൽ മത്സരിക്കും.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തിറക്കിയത്. പാർട്ടി ഷാൾ അണിയിച്ചാണ് ബിജെപി അധ്യക്ഷൻ സ്ഥാനാർത്ഥികളെ സ്വീകരിച്ചത്.
Discussion about this post

