തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ പ്രവർത്തന പ്രവർത്തനങ്ങൾ കോഴിക്കോടേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ . അനുമതിക്കായി ആര്യ സിപിഎം നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാർട്ടി അനുമതി നൽകിയാൽ ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങൾ കോഴിക്കോടായായിരിക്കും.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവെന്ന നിലയിൽ, കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലെ സംഘടനാ പരിപാടികളിൽ ആര്യ ഇതിനകം സജീവമാണ്. മേയറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് 2022 സെപ്റ്റംബറിൽ ആര്യ വിവാഹിതയായത്. രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സച്ചിൻ ദേവാണ് ഭർത്താവ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മേയർ എന്ന നിലയിലുള്ള ചുമതല അവസാനിച്ചതിനാൽ കോഴിക്കേടേക്ക് മാറാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ . ഇത്തവണ ആര്യ തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കുന്നുമില്ല. ആര്യയെ നിയമസഭയിലേക്ക് പരിഗണിക്കാൻ തീരുമാനിച്ചതിനാൽ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാൻ പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.

