കൊച്ചി : അയ്യപ്പ ഭക്ത സംഗമം നടത്തിയത് പോലെ കേരള സർക്കാർ ഉടനെ ഭഗവാൻ ശ്രീരാമന്റെ ഭക്ത സംഗമം നടത്തണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഇന്ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന്റെ പശ്ചാലത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
അയ്യപ്പ ഭക്ത സംഗമം നടത്തിയത് പോലെ കേരള സർക്കാർ ഉടനെ ഭഗവാൻ ശ്രീരാമന്റെ ഭക്ത സംഗമം നടത്തണം. അതോടൊപ്പം അയോദ്ധ്യാ ക്ഷേത്ര ദർശനത്തിന് പോകുന്ന ഭക്തന്മാർക്ക് സാമ്പത്തിക സഹായവും, കേരളത്തിൽ നിന്നും എല്ലാ ആഴ്ചയും ശ്രീരാമ ഭഗവാനെ ദർശിക്കുവാൻ കേരളത്തിൽ നിന്നും പോകുവാൻ പ്രതേക യാത്ര പാക്കേജും തുടങ്ങുക.
അയ്യപ്പ ഭക്ത സംഗമം പോലെ ശിവ ഭഗവാൻ ഭക്ത സംഗമം, ദേവീ ഭക്ത സംഗമം, ഗണപതി ഭഗവാൻ ഭക്ത സംഗമം, മുത്തപ്പാ ദൈവം ഭക്ത സംഗമം കൂടി കേരള സർക്കാർ ഉടനെ നടത്തുവാൻ അപേക്ഷ..എല്ലാ ദൈവങ്ങൾക്കും ലക്ഷ കണക്കിന് ആരാധകർ ഉണ്ട്, ഭക്തന്മാർ ഉണ്ട് – എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

