തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു . രക്ഷപെട്ടാലും അഫാൻ കോമയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഫാൻ നിലവിൽ വെന്റിലേറ്ററിലാണ്. ഡോക്ടർമാർ പേര് വിളിച്ചപ്പോൾ, അഫാൻ കണ്ണുകൾ ചലിപ്പിച്ചത് , രോഗമുക്തി നേടാനുള്ള നല്ല സൂചനയായി ഡോക്ടർമാർ കരുതുന്നു. എങ്കിലും , അഫാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന് ഉറപ്പില്ല . . രക്തപ്രവാഹം കുറവായതിനാൽ തലച്ചോറിലെ കോശങ്ങൾ നശിച്ചിരുന്നു.
തലച്ചോറിനുണ്ടായ ക്ഷതം കണ്ടെത്താൻ എംആർഐ സ്കാൻ ആവശ്യമാണ്. ശരീരഭാരം കാരണം, തൂങ്ങിമരിച്ചപ്പോൾ കുരുക്ക് മുറുകി, ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. അഫാനെ അതീവ സുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലാണ് താമസിപ്പിച്ചിരുന്നത് . ഞായറാഴ്ച ടിവി കാണാൻ ഇറക്കിയപ്പോഴാണ് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത് . രാവിലെ 11:20 ന് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് അബോധാവസ്ഥയിലായിരുന്നു.

