കൊച്ചി : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു . 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം . സംസ്ക്കാരം നാളെ നടത്തും. ഭർത്താവ് വിശ്വനാഥൻ നായർ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. മറ്റൊരു മകൻ പ്യാരിലാൽ വർഷങ്ങൾക്ക് മുൻപ് അന്തരിച്ചിരുന്നു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു
Discussion about this post

