തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അവഹേളിക്കും വിധത്തിൽ പോസ്റ്റിട്ട രാഹുൽ ഈശ്വറിന് ജാമ്യമില്ല . കഴിഞ്ഞ ദിവസമാണ് രാഹുൽ അറസ്റ്റിലായത് . യുവതി നൽകിയ പരാതിയിലായിരുന്നു നടപടി. . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാഹുലിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത് . ചോദ്യം ചെയ്യലിനായി എആർ ക്യാമ്പിലേക്ക് വിളിപ്പിച്ച ശേഷമാണ് , രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം, അദ്ദേഹത്തെ സൈബർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേർ നടത്തിയ പോസ്റ്റുകളുടെ വിശദാംശങ്ങൾ യുവതി സമർപ്പിച്ചിരുന്നു.
അറസ്റ്റ് നിയമപരമല്ലെന്നും , നോട്ടീസ് നൽകിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. എന്നാൽ ഇത് പൊലീസ് എതിർത്തു . മാത്രമല്ല നോട്ടീസ് രാഹുൽ കൈപ്പറ്റിയില്ലെന്നും പൊലീസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിനെ അനുകൂലിച്ച് വീഡിയോ ചെയ്തത് മാത്രമാണ് താൻ ചെയ്ത തെറ്റെന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും.
ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവക്ക് പുറമെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നീ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്നും, പുരുഷ കമ്മീഷൻ അത്യാവശ്യമാണെന്നും രാഹുൽ തെളിവെടുപ്പിനിടെ പറഞ്ഞു.

