ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ ചാടി 38 കാരനും, സ്കൂൾ വിദ്യാർത്ഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന സ്വദേശി ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് മരിച്ചത്. രാവിലെ 11:30 ഓടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം.
തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന നേത്രാവതി എക്സ്പ്രസിന് മുന്നിലേയ്ക്ക് ചാടുകയായിരുന്നു ഇരുവരും . സംഭവത്തെ തുടർന്ന് ഏകദേശം 20 മിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
അതേസമയം, ശ്രീജിത്തും വിദ്യാര്‍ഥിനിയും തമ്മിലുള്ള ബന്ധമോ ആത്മഹത്യയ്ക്കുള്ള കാരണമോ ഇതുവരെ വ്യക്തമല്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

