ധാക്ക : ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി . അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ നിയമമില്ലെന്ന് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ബംഗ്ലാദേശ് കോടതിയിൽ മുഹമ്മദ് യൂനുസ് സർക്കാർ അവാമി ലീഗിനെതിരെ നിരവധി ഹർജികൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതി അന്തിമ തീരുമാനം അറിയിച്ചിട്ടില്ല .
“ഇത് പ്രാഥമികമായി ഒരു രാഷ്ട്രീയ വിഷയമാണ്, അവാമി ലീഗിനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ ചിലർ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട് . കോടതി എന്തെങ്കിലും തീരുമാനമെടുത്താൽ ഞങ്ങൾ അതനുസരിച്ച് നടപടിയെടുക്കും, അല്ലാത്തപക്ഷം അവാമി ലീഗിന് തെരഞ്ഞെടുപ്പ് നടപടികളുമായി പോകാനാകും “ – ബംഗ്ലാദേശ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എഎംഎം നസീർ ഉദ്ദിൻപറഞ്ഞു