തിരിച്ചടിയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി ഓപ്പറേഷൻ സിന്ദൂർ . ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്റെ അർത്ഥം എന്താണെന്ന് ഗൂഗ്ഗിളിൽ തിരയുകയാണ് പാകിസ്ഥാൻ പൗരന്മാർ . പഹൽഗാം ഭീകരാക്രമണത്തിൽ 26 സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ്, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ ആക്രമണം നടത്തിയത് . നിയന്ത്രണ രേഖയ്ക്ക് (എൽഒസി) അപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡുകളും ക്യാമ്പുകളും പൊളിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
26 പേരുടെ സിന്ദൂരം മായ്ച്ച മതഭീകർക്ക് തിരിച്ചടി നൽകാനുള്ള ഓപ്പറേഷന് സിന്ദൂർ എന്ന് പേര് നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് .വിവാഹിതരായ ഹിന്ദു സ്ത്രീകൾ നെറ്റിയിൽ അണിയുന്നതാണ് സിന്ദൂരം. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്.
ഇതിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്. ഭർത്താവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുതളർന്നിരുന്ന ഹിമാൻഷിയുടെ ചിത്രവും രാജ്യം മറക്കില്ല. വിവാഹം കഴിഞ്ഞ് ആറാം നാളാണ് നേവിയിൽ ലഫ്റ്റ്നൻറ് കേണലായിരുന്ന വിനയ് നർവാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. വിനയ് നർവാളിന്റെ മൃതദേഹത്തിനരികെയിരുന്ന ഹിമാൻഷിയുടെ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതില്ലാമുള്ള പ്രതികാര മറുപടി എന്ന നിലയ്ക്കാണ് ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയത്.

