വാഷിംഗ്ടൺ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ . ഒഹായോയിലെ വീടിനു നേരെയാണ് കല്ലേറ് ഉണ്ടായത് . ആക്രമണത്തിൽ വീടിന്റെ ജനാലകൾ തകർന്നു. വാഷിംഗ്ടൺ ഡി.സി.യുടെ പ്രാന്തപ്രദേശത്താണ് ജെ.ഡി. വാൻസിന്റെ വീട്. സി.എൻ.എൻ റിപ്പോർട്ട് അനുസരിച്ച്, പെട്ടെന്ന് യുവാവ് അതിക്രമിച്ച് വീട്ടിൽ കയറി അക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത് . ആ സമയത്ത് ജെ.ഡി. വാൻസ് വീട്ടിൽ ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച പുലർച്ചെ ഈസ്റ്റ് വാൽനട്ട് ഹിൽസിലെ വീട്ടിലെത്തിയ സീക്രട്ട് സർവീസ് ഏജന്റുമാർ ഒരാളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വെനിസ്വേലയിൽ സ്വീകരിച്ച സൈനിക നടപടിയെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ന്യായീകരിച്ചിരുന്നു .
വെനിസ്വേല മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും “നാർക്കോട്ടെററിസ്റ്റ് പ്രവർത്തനങ്ങൾക്ക് “ ധനസഹായം നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും വാൻസ് പറഞ്ഞിരുന്നു. ലാറ്റിനമേരിക്കൻ മയക്കുമരുന്ന് കാർട്ടലുകൾക്ക് ധനസഹായം നൽകുന്നതിനുള്ള ഒരു പ്രധാന ഉറവിടമായി കൊക്കെയ്ൻ കടത്ത് ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

