ന്യൂഡൽഹി : പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്തുണയുമായി . ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ മറുപടിയാണിത്.
ഇന്ത്യയുടെ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ, ഇന്ത്യ സ്വയം പ്രതിരോധത്തിനാണ് പ്രതികരിച്ചതെന്നും നിരപരാധികളായ സാധാരണക്കാരെ കൊന്നതിന് തീവ്രവാദികളെ വെറുതെ വിടരുതെന്നും വ്യക്തമാക്കി.
“ഇസ്രായേൽ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരായ അവരുടെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലെന്ന് തീവ്രവാദികൾ അറിയണം. #OperationSindoor,” അദ്ദേഹം X-ൽ കുറിച്ചു.

