ഗാസ : വെടിനിർത്തൽ കരാർ പ്രകാരം ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകൾ പുറത്ത് വിട്ട് ഹമാസ് . കരീന അരിയെവ് (20), ഡാനിയേല ഗിൽബോവ (20), നാമ ലെവി (20), ലിറി അൽബാഗ് (19) എന്നിവരെ വിട്ടയച്ചേക്കുമെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു.
ഇതിനു പകരമായി ഇസ്രായേൽ തടവിലാക്കിയിരിക്കുന്ന പലസ്തീനികളെ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട് . ഗാസയിൽ തടവിലാക്കപ്പെട്ടിരിക്കുന്നത് 90-ലധികം പേരാണ്. എത്ര ബന്ദികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഹമാസ് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള ആറാഴ്ചത്തെ വെടിനിർത്തൽ ആറാം ദിവസത്തിലേക്ക് കടന്നു. വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ, ഇസ്രായേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ തടവുകാർക്ക് പകരമായി 33 ബന്ദികളെ വിട്ടയക്കുമെന്നാണ് സൂചന. വെടിനിർത്തലിൻ്റെ ആദ്യ ദിവസമായ ഞായറാഴ്ച, 90 പലസ്തീൻ തടവുകാർക്ക് പകരമായി ആദ്യത്തെ മൂന്ന് ഇസ്രായേലി ബന്ദികളെ വിട്ടയച്ചു.