ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ലാഹോറിൽ വൻ സ്ഫോടനങ്ങൾ .ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സ്ഫോടനങ്ങൾ. പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയെന്ന് റോയിട്ടേഴ്സും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നതും പ്രദേശത്തെ പുകമേഘങ്ങൾ മൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം.
ലാഹോറിന്റെ ആഡംബര കേന്ദ്ര ബിസിനസ് ജില്ലയ്ക്കും ലാഹോർ ആർമി കന്റോൺമെന്റിനും സമീപമാണ് ഈ പ്രദേശം. സിയാൽകോട്ട്, കറാച്ചി, ലാഹോർ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

