ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം . വിനോദസഞ്ചാരികളെ ആക്രമിച്ച തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തി. മതം ചോദിച്ചാണ് ഭീകരർ വെടിയുതിർത്തതെന്നും, കൽമ ചൊല്ലാൻ ആവശ്യപ്പെട്ടെന്നുമൊക്കെ ആക്രമണത്തെ അതിജീവിച്ചവർ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ആക്രമണത്തിനിടെ ഒരു സ്ത്രീ എടുത്ത ഭീകരന്റെ ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത് . ‘ തീവ്രവാദി ഞങ്ങളോട് ഖുർആനിനെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കുകയും രജിസ്റ്റർ ചെയ്യാതെ അമർനാഥ് തീർത്ഥാടനത്തിന് വരാൻ പറയുകയും ചെയ്തു. നിങ്ങളുടെ കൂടെ എത്ര ഹിമാറുകൾ വന്നിട്ടുണ്ടെന്ന് അയാൾ ചോദിച്ചു. അയാൾ സ്വയം ഒരു ഖുർആൻ അധ്യാപകനാണെന്ന് പരിചയപ്പെടുത്തി. എന്നോടൊപ്പം വന്നവരെല്ലാം മുസ്ലീങ്ങളാണെന്ന് തീവ്രവാദിയോട് കള്ളം പറഞ്ഞതായും ‘ ചിത്രം പകർത്തിയ സ്ത്രീ പറഞ്ഞു.

