മയോ: കൗണ്ടി മയോയിൽ ഡാറ്റ സെന്ററിന് അനുമതി നൽകാതെ ആസൂത്രണ കമ്മീഷൻ. കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഡാറ്റാ സെന്ററിന്റെ പ്രവർത്തനത്തിന് ആവശ്യമായ അനുമതി ഇല്ലെന്നും ആസൂത്രണ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കില്ലാലയ്ക്ക് പുറത്തുള്ള വികസനത്തിന് മയോ ഡാറ്റാ ഹബ്ബ് ലിമിറ്റഡിന് മയോ കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു അനുമതി. ഇതിന് പിന്നാലെ ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിക്കുകയായിരുന്നു. എന്നാൽ വികസനം കൊണ്ട് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. ഇതേ തുടർന്ന് അപേക്ഷ നിരസിക്കുകയായിരുന്നു.
Discussion about this post

