മധുര ; തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തിക ദീപം കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തെച്ചൊല്ലി ലോക്സഭയിൽ വാഗ്വാദം . ഭക്തർക്ക് പരമ്പരാഗത വിളക്ക് കൊളുത്താൻ അനുവദിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജിയെ ഡിഎംകെ എംപി ടി ആർ ബാലു വിമർശിച്ചതാണ് വാക്കേറ്റത്തിന് കാരണമായത് . കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ഇതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു, ഈ പ്രസ്താവന “ജുഡീഷ്യറിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്” എന്നും റിജിജു പറഞ്ഞു.
ജഡ്ജിയ്ക്ക് ആർ എസ് എസുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു ബാലുവിന്റെ പ്രസ്താവന . “തിരുപ്പരൻകുണ്ഡ്രം ഒരു അംഗീകൃതവും ഔദ്യോഗികവുമായ ഹിന്ദു മത സംഘടനയാണ്. എന്നാൽ ചില ദുഷ്ടന്മാർ ഒരു പ്രശ്നം സൃഷ്ടിക്കാൻ ആഗ്രഹിച്ചു, അവർ കോടതിയിൽ പോയി വിധി നേടി” ബാലു പറഞ്ഞു . മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ബാലു നടത്തിയ പാർലമെന്ററി വിരുദ്ധ പരാമർശങ്ങളും നടപടികളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
“വർഗീയ ശക്തികൾ തമിഴ്നാട്ടിൽ സംഘർഷം സൃഷ്ടിച്ചു. 2017 ലെ ഒരു വിധി വർഗീയ ശക്തികൾ അസാധുവാക്കി. അത് ശരിയല്ല. തമിഴ് ജനത ആസ്വദിക്കുന്ന സാമുദായിക ഐക്യം നശിപ്പിക്കപ്പെടും ‘ എന്നും ബാലു പറഞ്ഞു.

