കാസര്‍കോട്:കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി സ്ഥാനം വഹിച്ചിരുന്ന മഞ്ജുനാഥ അഡിഗ(80) അന്തരിച്ചു. ക്ഷേത്രത്തില്‍ ഇരുപതു വര്‍ഷക്കാലം തന്ത്രിയും മുഖ്യ അര്‍ച്ചകനുമായിരുന്നു മഞ്ജുനാഥ അഡിഗ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കുളിമുറിയിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ഡോക്ടർ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. ഇരുപതു വർഷം മൂകാംബിക ക്ഷേത്രത്തിലെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു
ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗമായിരുന്നു.നിലവിലെ തന്ത്രിയും മുഖ്യ അര്‍ച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്.പതിനായിരത്തില്‍ പരം ചണ്ഡികാ ഹോമങ്ങള്‍ക്ക് മഞ്ജുനാഥ അഡിഗ കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്. ഭാര്യ- മംഗള ഗൗരി. സംസ്കാരം ഉച്ചയോടെ നടന്നു.കൊല്ലൂരിൽ എത്തുന്ന മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നരസിംഹ അഡിഗ – സവിത അഡിഗ ദമ്പതികളുടെ മകനാണ്.