ന്യൂഡൽഹി : പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ രോഷം പ്രകടിപ്പിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കാനും ഇസ്ലാമാബാദ് വർഷങ്ങളായി സംരക്ഷിക്കുന്ന തീവ്രവാദ ആവാസവ്യവസ്ഥയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും തുർക്കി പാകിസ്ഥാനോട് ശക്തമായി ആവശ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി അതിർത്തി കടന്ന് തീവ്രവാദ ലോഞ്ച് പാഡുകൾക്കെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. ഇതിൽ തുർക്കി പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
പരസ്പരമുള്ള ആശങ്കകളോടുള്ള പരസ്പര സംവേദനക്ഷമതയിൽ അധിഷ്ഠിതമായിരിക്കണം ഉഭയകക്ഷി ബന്ധങ്ങൾ . തീവ്രവാദത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള തുർക്കിയുടെ നിലപാട് അവരുടെ നയതന്ത്ര ബന്ധങ്ങളിൽ നിർണായക ഘടകമായി ഇന്ത്യ കാണുന്നു. തുർക്കി ഗ്രൗണ്ട്-ഹാൻഡ്ലിംഗ് കമ്പനിയായ സെലിബിയുടെ സുരക്ഷാ അനുമതി റദ്ദാക്കാനുള്ള സമീപകാല തീരുമാനത്തെക്കുറിച്ച്, ന്യൂഡൽഹിയിലെ തുർക്കി എംബസിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. സിവിൽ കമ്മീഷൻ സ്വതന്ത്രമായി എടുത്ത തീരുമാനമാണീത് ‘ – അദ്ദേഹം ചൂണ്ടിക്കാട്ടി.