ജയ്പൂർ : ഇന്ത്യയുടെ ബാഡ്മിൻ്റൺ താരം പിവി സിന്ധു വിവാഹിതയായി. ബിസിനസുകാരനായ വെങ്കട്ട് ദത്ത സായിയാണ് വരൻ . രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൻ്റെ ആദ്യ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. നിരവധി പേരാണ് വിവാഹത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത് . ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം .
വളരെ സ്വകാര്യമായാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. സിന്ധു തൻ്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല. എന്നാൽ, വിവാഹത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് പുറമെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഉദയ്പൂരിലെ ഹോട്ടൽ റാഫേൽസിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഡിസംബർ 24 ന് ഹൈദരാബാദിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത് . സിനിമ, കായിക , രാഷ്ട്രീയ ലോകത്തെ പ്രമുഖർ പങ്കെടുക്കുമെന്നാണ് സൂചന.