ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) ബോംബ് ഭീഷണി . ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘സഖാവ് പിണറായി വിജയൻ’ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചയുടൻ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നിരുന്നാലും, സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ പിണറായി വിജയന്റെ ഔദ്യോഗിക വസതിയ്ക്ക് നേരെയും ബോംബ് ഭീഷണി ഉയർന്നിരുന്നു.
Discussion about this post

