ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ദേശീയ യുദ്ധ സ്മാരകത്തിലെത്തിയ അദ്ദേഹത്തിനൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മൂന്ന് സായുധ സേനാ മേധാവികളും ഉണ്ടായിരുന്നു. രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം പരേഡ് വീക്ഷിക്കാൻ പ്രധാനമന്ത്രി മോദി സല്യൂട്ട് വേദിയിലേക്ക് പോയി.
കടും നീല കുർത്തയ്ക്ക് മുകളിൽ ഇളം നീല നെഹ്റു ജാക്കറ്റ് ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത് . ചുവപ്പ് നിറത്തിലുള്ള തലപ്പാവും അണിഞ്ഞിരുന്നു . റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി.

