ലക്നൗ : അയോധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ ഒന്നാം നിലയിലുള്ള രാമ ദർബാറിന്റെ ‘പ്രാണ പ്രതിഷ്ഠ’യുടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീരാമ ജന്മഭൂമി സമുച്ചയത്തിനുള്ളിലെ എട്ട് ദേവാലയത്തിലെ പ്രാണ പ്രതിഷ്ഠാ കാര്യക്രമങ്ങൾക്കാണ് തുടക്കമായത്. രാമ ദർബാറിന്റെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന് മുന്നോടിയായി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് അലങ്കാരങ്ങൾ വർധിപ്പിച്ചു.
ഇന്നലെ രാവിലെ 6:30 ന് ആരംഭിച്ച ചടങ്ങ് ജൂൺ 5 വരെ തുടരും. ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് മഹാമണ്ഡലേശ്വർ വിഷ്ണു ദാസ് പറഞ്ഞു. ‘ ജനുവരി 22 ന്, ശ്രീരാമന്റെ ‘ബാലരൂപ’ത്തിന് (ശിശുരൂപം) ‘പ്രാണ പ്രതിഷ്ഠ’ നടത്തി, ഇപ്പോൾ അത് രാജാ രാമനാണ് (രാജാ രാമൻ)” മഹാമണ്ഡലേശ്വർ വിഷ്ണു ദാസ് പറഞ്ഞു.
ചടങ്ങിന് മുന്നോടിയായി, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സരയു നദീ തീരത്ത് കലശ യാത്ര സംഘടിപ്പിച്ചു. സന്യാസിമാർ, ആചാര്യന്മാർ, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ട്രസ്റ്റിമാർ, വിശിഷ്ട പൗരന്മാർ, തുടങ്ങി വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ.
അതേസമയം, ജൂൺ 5 ന് അയോധ്യയിൽ നടക്കുന്ന സരയു ജയന്തി ജന്മോത്സവ് ആഘോഷങ്ങളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്ന് ശ്രീരാമവല്ലഭ്കുഞ്ചിന്റെ തലവൻ മഹന്ത് രാജ്കുമാർ ദാസ് മഹാരാജ് പറഞ്ഞു.
ആഞ്ജനേയ സേവാ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂൺ 5 മുതൽ 11 വരെ നടക്കുന്ന പരിപാടിയിൽ ഭക്തിപരമായ പരിപാടികൾ, ആചാരങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടും.

