ജയ്സാൽമർ ; ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു . രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലാണ് സംഭവം. നാച്ന, നോഖ് സെക്ടറുകൾക്ക് സമീപമുള്ള പ്രദേശത്ത് നിന്നാണ് പാകിസ്ഥാൻ പൗരനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, റാണ മുഹമ്മദ് അസ്ലമിന്റെ മകൻ ഇസ്രത്ത് (35) ആണെന്ന് പാകിസ്ഥാൻ പൗരൻ സ്വയം വെളിപ്പെടുത്തി.ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
പാക് പഞ്ചാബിലെ സർഗോധയിൽ നിന്നുള്ളയാളാണ് ഇസ്രത്ത്. ഇയാളിൽ നിന്ന് പാകിസ്ഥാൻ കറൻസി, ഒരു കത്തി എന്നിവ അധികൃതർ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് നോഖ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. പോലീസും സുരക്ഷാ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്ത് നിന്ന് ഒരു ബംഗ്ലാദേശ് പൗരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബംഗ്ലാദേശി പൗരനായ ഷരീഫുൾ ഇസ്ലാമിനെയാണ് പിടികൂടിയത്.

