പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യയുടെ പ്രത്യാക്രമണം . ഇസ്ലാമാബാദ്, കറാച്ചി, ബഹാവൽപൂർ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുന്നു. സൈറണുകളുടെ ശബ്ദം നിവാസികൾക്കിടയിൽ വ്യാപകമായ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ലാഹോറില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൈനിക കേന്ദ്രങ്ങളിലുള്‍പ്പെടെ ആക്രമണം നടത്തിയെന്നാണ് വിവരം. ലാഹോറിന് പുറമെ സിയാല്‍കോട്ടിലും ഇന്ത്യയുടെ ആക്രമണം ഉണ്ടായെന്നാണ് വിവരം. ഇതിന് പുറമെ പാകിസ്താന്റെ അവാക്സ് വിമാനവും വെടിവെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.കടല്‍ മാര്‍ഗ്ഗവും പാകിസ്ഥാന്് മറുപടി നല്കാന് നീക്കമുണ്ട്. നാവിക സേന യുദ്ധക്കപ്പലുകള്‍ തയാറെടുത്തു.
പാകിസ്താന്റെ മൂന്ന് പോര് വിമാനങ്ങളും തകര്‍ത്തു. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കാണുന്നു. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് കൂടിക്കാഴ്ച. പഞ്ചാബ് , ഹരിയാന , രാജസ്ഥാന് എന്നിവടങ്ങളില്‍ അതീവ ജാഗ്രത

