ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെ ഫ്ലഡ്ലൈറ്റുകൾ റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്യാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് പാകിസ്ഥാൻ . നിരന്തരം വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന രാജ്യത്തിന്റേതാണ് ഈ വിചിത്ര പ്രസ്താവന.
പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് പാർലമെന്റിൽ ഈ പ്രസ്താവന നടത്തിയത് . ഐപിഎൽ മത്സരങ്ങൾക്കിടെ പാകിസ്ഥാൻ “സൈബർ യോദ്ധാക്കൾ” ഫ്ലഡ്ലൈറ്റ് സംവിധാനങ്ങൾ വിജയകരമായി ഹാക്ക് ചെയ്തിട്ടുണ്ടെന്നും ഇന്ത്യൻ അണക്കെട്ടുകളുടെ നിയന്ത്രണ സംവിധാനങ്ങളിൽ പോലും പ്രവേശനം ലഭിച്ചിട്ടുണ്ടെന്നുമാണ് ആസിഫിന്റെ അവകാശവാദം.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ലോകത്തിനു മുന്നിൽ മുഖം നഷ്ടപ്പെട്ട പാകിസ്ഥാനെ കഴിഞ്ഞ ദിവസം പാക് താരം അഫ്രീദിയും പുകഴ്ത്തിയിരുന്നു. എന്നാൽ ഇത്തരം പ്രസ്താവനകളെ പുച്ഛിച്ചു തള്ളുകയാണ് ഇന്ത്യക്കാർ.

