ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ നിയുക്തമായ ചുമതലകൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചതായി ഇന്ത്യൻ വ്യോമസേന . ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ബോധപൂർവ്വവും വിവേകപൂർണ്ണവുമായ രീതിയിലാണ് പ്രവർത്തനങ്ങൾ നടത്തിയതെന്നും പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ വിശദീകരണം യഥാസമയം പുറപ്പെടുവിക്കും. സ്ഥിരീകരിക്കാത്ത വിവരങ്ങളിൽ നിന്നും ഊഹാപോഹങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും വ്യോമസേന ആവശ്യപ്പെട്ടു. ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായാണ് മെയ് 7-ന് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാകിസ്ഥാനിലെ നാല് തീവ്രവാദ ക്യാമ്പുകളും അധിനിവേശ കശ്മീരിലെ അഞ്ച് തീവ്രവാദ ക്യാമ്പുകളും കത്തിച്ചു. ഇവ ലഷ്കർ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ക്യാമ്പുകളാണ്. മരിച്ചവരിൽ ജെയ്ഷ് തലവനും ഭീകരനുമായ മസൂദ് അസറിന്റെ സഹോദരി ഉൾപ്പെടെ 10 ബന്ധുക്കളും നാല് സഹായികളും ഉൾപ്പെടുന്നു.

