തിരുമല : തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു . അവിടെ ജോലി ചെയ്യുന്ന മറ്റ് മതസ്ഥരെ അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ മറ്റ് സ്ഥാനങ്ങളിലേക്ക് നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുമല തിരുപ്പതി ക്ഷേത്രട്രസ്റ്റിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വെങ്കിടേശ്വര സ്വാമി ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികളും നായിഡു പങ്കുവെച്ചു.ലോകമെമ്പാടുമുള്ള വെങ്കിടേശ്വര ഭഗവാന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ഒരു പുണ്യകവചം സ്ഥാപിച്ചിട്ടുണ്ടെന്നും വിദേശത്തും ക്ഷേത്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ഭക്തർക്കിടയിൽ വർദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിനോട് ചേർന്നുള്ള മുംതാസ് ഹോട്ടലിനുള്ള സർക്കാർ അംഗീകാരവും ചന്ദ്രബാബു നായിഡു റദ്ദാക്കി . സസ്യാഹാരം മാത്രം തയാറാക്കണമെന്ന കർശന നിബന്ധനയോട് കൂടിയാണ് മുംതാസ് ഹോട്ടലിന് അനുമതി നൽകിയിരുന്നത്. ഈ അനുമതിയാണ് സർക്കാർ റദ്ദാക്കിയത്. ക്ഷേത്രത്തിനു സമീപം സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനിച്ചു.