പട്ന : ബീഹാറിൽ വൻ കുതിപ്പുമായി എൻഡിഎ . 176 സീറ്റുകളിൽ മുന്നിലാണ് എൻ ഡി എ . ഇന്ത്യാ സഖ്യം 62 സീറ്റുകളിൽ ലീഡ് ചെയ്യുന്നു . പ്രശാന്ത് കിഷോറിന്റെ ജെഎസ്പിയ്ക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആയിട്ടില്ല. മറ്റുള്ളവർ അഞ്ച് സീറ്റുകളിൽ മുന്നിലാണ്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഏഴ് സീറ്റുകളിൽ മാത്രമേ മുന്നേറാൻ കഴിഞ്ഞുള്ളൂ. തേജസ്വി യാദവ് രഘോപൂരിൽ മുന്നിലാണ്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്.
എൻഡിഎ വിജയിച്ചാൽ, നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും. നിതീഷ് കുമാർ ആദ്യമായി ബീഹാറിന്റെ മുഖ്യമന്ത്രിയായത് 2005 ലാണ്. ഇത്തവണയും അദ്ദേഹം വിജയിച്ചാൽ, ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി അദ്ദേഹം മാറും.
കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ നേടിയ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം നിലവിൽ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി താക്കൂർ അലിനഗറിൽ മുന്നിലാണ്. എതിരാളിയായ ആർജെഡി സ്ഥാനാർത്ഥി ബിനോദ് മിശ്രയേക്കാൾ 1,826 വോട്ടുകൾക്ക് മൈഥിലി ലീഡ് ചെയ്യുന്നുണ്ട് .

