ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള ചാദർ വഴിപാട് ശനിയാഴ്ച്ച അജ്മീർ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയിലെ ദർഗ ഷെരീഫിൽ കേന്ദ്ര ന്യൂനപക്ഷ – പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു സമർപ്പിക്കും.
കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്മീർ ദർഗയിലേക്ക് ചാദർ അയക്കുന്നുണ്ടെന്ന് സൂഫി ഫൗണ്ടേഷൻ ചെയർമാനും അജ്മീർ ദർഗയിലെ ഹാജി സയ്യിദ് സൽമാൻ ചിഷ്തി പറഞ്ഞു. ചാദറിനൊപ്പം പ്രധാനമന്ത്രി നൽകുന്നത് സമാധാനത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശമാണെന്നും ഹാജി സയ്യിദ് സൽമാൻ ചിഷ്തി പറഞ്ഞു. ഖ്വാജ മൊയ്നുദ്ദീൻ ഹസൻ ചിഷ്തിയുടെ 813 -ാമത് ഉറൂസിനാണ് ബുധനാഴ്ച്ച അജ്മീറിൽ തുടക്കമായത്.
Discussion about this post