ജയ്പൂർ : രാജസ്ഥാനിൽ വീര്യമേറിയ സൈക്കോട്രോപിക് മയക്കുമരുന്ന് മെഫെഡ്രോൺ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന വലിയ മയക്കുമരുന്ന് ലാബ് കണ്ടെത്തി പൊലീസ് . സിരോഹി ജില്ലയിലെ ദന്ത്രായ് എന്ന വിദൂര ഗ്രാമത്തിൽ രാജസ്ഥാൻ പോലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലാബ് കണ്ടെത്തിയത്.മയക്കുമരുന്ന് ലാബ് നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഇതിനകം 8 കിലോയിലധികം മെഫെഡ്രോൺ നിർമ്മിച്ച് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
ഉൽപ്പാദന പ്രക്രിയയ്ക്കായി കരുതിയിരുന്ന നൂറുകണക്കിന് കിലോഗ്രാം രാസവസ്തുക്കൾ പിടിച്ചെടുത്തു. രാസവസ്തുക്കളും പിടിച്ചെടുത്ത വസ്തുക്കളും ഏകദേശം 100 കിലോഗ്രാം മെഫെഡ്രോൺ ഉത്പാദിപ്പിക്കാൻ പര്യാപ്തമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . ഇത് മയക്കുമരുന്ന് വിപണിയിൽ 40 കോടി രൂപയോ അതിൽ കൂടുതലോ വിലയ്ക്ക് വിൽക്കാൻ കഴിയുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു
മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും വീര്യമേറിയ സൈക്കോട്രോപിക് മയക്കുമരുന്ന് മെഫെഡ്രോണിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ .

