ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) അധിക SCALP ക്രൂയിസ് മിസൈലുകൾ വിതരണം ചെയ്യാനുള്ള നീക്കവുമായി ഫ്രാൻസ് . ഏകദേശം 300 മില്യൺ യൂറോ വിലമതിക്കുന്ന പ്രതിരോധ കരാറിനാണ് ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നത് .റഫാൽ വിമാനങ്ങൾക്ക് പുറകേയാണ് ഇന്ത്യ ഫ്രാൻസുമായി പുതിയ കരാറിനൊരുങ്ങുന്നത് .
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിൽ പാക് ഭീകര താവളങ്ങൾ തകർക്കാൻ ഇന്ത്യൻ ഈ മിസൈലുകൾ ഉപയോഗിച്ചിരുന്നു. കൃത്യമായ ആക്രമണം നടത്തിയ മിസൈലുകളുടെ ഫലപ്രാപ്തിയാണ് പുതിയ കരാറിലേയ്ക്ക് നയിക്കുന്നത് .
സ്റ്റോം ഷാഡോ എന്നും അറിയപ്പെടുന്ന സ്ക്കാൽപ്പ്, സ്റ്റെൽത്ത് സവിശേഷതകൾക്കും കൃത്യതയ്ക്കും പേരുകേട്ട ദീർഘദൂര, ക്രൂയിസ് മിസൈലാണ്. ബ്രഹ്മോസ് മിസൈലുകൾക്കൊപ്പം റാഫേൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിച്ച ഇത്, ബഹവൽപൂരിലെ ജയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനവും മുരിഡ്കെയിലെ ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്രവും തകർത്തെറിഞ്ഞു. യുദ്ധ സാഹചര്യങ്ങളിൽ അസാധാരണമായ പ്രകടനമാണ് സ്കാൽപ്പ് കാഴ്ച്ച വച്ചത്.
മിസൈലിനായുള്ള ചർച്ചകൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട് . 320 കോടി രൂപയുടെ ഇടപാടാണ് അണിയറയിൽ ഒരുങ്ങുന്നത് . 250 മുതൽ 500 കിലോമീറ്റർ ദൂരെ വരെ ആക്രമണം നടത്താൻ സാധിക്കുന്നവയാണ് സ്കാൽപ്പ് മിസൈലുകൾ . 450 കിലോ സ്ഫോടവസ്തുക്കൾ വഹിക്കാനും ശേഷിയുണ്ട് .. ശത്രുക്കളുടെ റഡാർ നിരീക്ഷണത്തെ വെട്ടിക്കാനും കഴിയും.
ഭാവിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇതുകൂടാതെ 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള തീരുമാനവും ഇന്ത്യ എടുത്തിട്ടുണ്ട് . ഇത് കൂടി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ഫ്രാൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാകും.

