ന്യൂഡൽഹി : കർഷകരുടെ താൽപ്പര്യങ്ങളിൽ സർക്കാർ ഒരിയ്ക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . സ്വാതന്ത്യ്രദിന പ്രസംഗത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള മോദിയുടെ വ്യക്തമായ സന്ദേശം.
“സ്വാതന്ത്ര്യത്തിനുശേഷം എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു, പക്ഷേ നമ്മുടെ കർഷകർ നമ്മെ സ്വയംപര്യാപ്തരാക്കി… മോദി കോട്ട മതിൽ പോലെ ഇവിടെയുണ്ടാകും . കർഷകരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല,” പ്രധാനമന്ത്രി പറഞ്ഞു.
“മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് ദുരന്തത്തിലേക്കുള്ള ഒരു വഴിയാണ്. നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നാം സ്വയംപര്യാപ്തരായിരിക്കണം. 2025 അവസാനത്തോടെ ഇന്ത്യൻ നിർമ്മിത ചിപ്പുകൾ ആഗോള വ്യാപാര അസ്ഥിരതയ്ക്കിടയിൽ “സ്വദേശി” മുന്നേറ്റം പുതുക്കിക്കൊണ്ട്, ഇന്ത്യ സ്വാശ്രയത്വവും ഊർജ്ജ സ്വാതന്ത്ര്യവും നേടുന്നതിനായി പ്രവർത്തിക്കുന്നു . ഇരുപത്തൊന്നാം നൂറ്റാണ്ട് “സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നൂറ്റാണ്ട്” ആണ് . ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ വിപണിയിലെത്തുമെന്നും “ പ്രധാനമന്ത്രി പറഞ്ഞു.
‘ ആഗോള വിപണികളിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കുന്നതിനായി “നമ്മുടെ സ്വന്തം വളങ്ങളും” യുദ്ധവിമാനങ്ങൾക്കായി തദ്ദേശീയമായി നിർമ്മിച്ച എഞ്ചിനുകളും വികസിപ്പിക്കും. നമ്മുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നമ്മൾ ഇപ്പോഴും പല രാജ്യങ്ങളെയും ആശ്രയിക്കുന്നുവെന്ന് നമുക്കറിയാം. എന്നാൽ യഥാർത്ഥത്തിൽ സ്വയംപര്യാപ്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, നാം ഊർജ്ജ സ്വാതന്ത്ര്യം കൈവരിക്കണം. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, നമ്മുടെ സൗരോർജ്ജ ശേഷി 30 മടങ്ങ് വർദ്ധിച്ചു… നിലവിൽ പത്ത് പുതിയ ആണവ റിയാക്ടറുകൾ പ്രവർത്തനക്ഷമമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോഴേക്കും, നമ്മുടെ ആണവോർജ്ജ ശേഷി പത്തിരട്ടിയായി വർദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” പ്രധാനമന്ത്രി പറഞ്ഞു.

