ലഖ്നൗ: ഭർത്താവ് തമാശയായി ‘ കുരങ്ങ് ‘ എന്ന് വിളിച്ചതിൽ മനംനൊന്ത് മോഡലായ ഭാര്യ തൂങ്ങിമരിച്ചു.ഉത്തർപ്രദേശിലെ ലഖ്നൗ ഇന്ദിരാ നഗർ സ്വദേശി തനു സിംഗാണ് ജീവനൊടുക്കിയത് . നാല് വർഷം മുമ്പായിരുന്നു തക്രോഹിയിലെ രാഹുൽ ശ്രീവാസ്തവയുമായുള്ള തനുവിന്റെ പ്രണയ വിവാഹം.
സുഹൃത്ത് വഴി പരിചയപ്പെട്ട അവർ കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. രാഹുൽ റിക്ഷാ തൊഴിലാളിയാണ്. ഇരുവരും ഇന്ദിരാ നഗറിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം, ഇരുവരും സീതാപൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയി.
എല്ലാവരും സംസാരിച്ച് ഇരിക്കുന്നതിനിടെ രാഹുൽ തമാശയായി തനുവിനെ ‘ബന്ദാരിയ’ ( കുരങ്ങ് ) എന്ന് വിളിച്ചു. ഇത് കേട്ട ദേഷ്യപ്പെട്ട് തനു മറ്റൊരു മുറിയിലേക്ക് പോയി. കുറച്ച് സമയത്തിന് ശേഷം , ഭക്ഷണത്തിനായി വിളിച്ചപ്പോൾ പോലും തനു വാതിൽ തുറന്നില്ല. ജനാല തുറന്ന് നോക്കിയപ്പോഴാണ് തനുവിനെ തൂങ്ങിയ നിലയിൽ കണ്ടത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു

