ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 60 വിക്ഷേപണം വിജയം . പേസര്‍, ടാര്‍ജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പിഎസ്എൽവിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. സ്പേഡെക്സ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തി വേര്‍പെട്ടു. ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ തമ്മില്‍ അകന്നു പോവുകയാണ്. ഇനി ജനുവരി 7ന് ഈ ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കും.
ദൗത്യം വിജയിച്ചാല്‍ സ്പേസ് ഡോക്കിംഗ് സാധ്യമാകുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി 60 വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ബഹിരാകാശത്തേക്ക് അയച്ചത്.
പിഎസ്എല്‍വി റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ച ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്ഡിഎക്സ്01 , എസ്ഡിഎക്സ്02 എന്നീ ഉപഹ്രഹങ്ങള്‍ രണ്ടായി പിരിഞ്ഞ ശേഷം പിന്നീട് കൂട്ടിയോജിപ്പിക്കുകയാണ് വലിയ വെല്ലുവിളി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണുളളത്.