അടുത്തിടെ, എച്ച്എസ്ബിസി ചൈനയും ഹുറുൺ എഡ്യൂക്കേഷനും ചേർന്നാണ് ‘2025 ലെ മികച്ച സ്കൂളുകൾ’ എന്ന റിപ്പോർട്ട് പുറത്തിറക്കിയത് . ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു സ്കൂൾ ഇപ്പോൾ ഇടം നേടിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടം നേടിയ ഒരേയൊരു സ്കൂൾ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ (DAIS) ആണ്. നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂൾ, യുഎസിനും യുകെയ്ക്കും പുറത്തുള്ള മികച്ച സ്കൂളുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തും യുഎസിലെയും യുകെയിലെയും സ്കൂളുകൾ ഉൾപ്പെടുത്തിയാൽ 77-ാം സ്ഥാനത്തും ആണ്.
റിപ്പോർട്ടിൽ ആകെ 122 ഡേ സ്കൂളുകൾ ഉൾപ്പെടുന്നു . ഇതിൽ ഏറ്റവും കൂടുതൽ എണ്ണം യുഎസിലാണ് , 58 സ്കൂളുകൾ. ബ്രിട്ടനിൽ നിന്ന് 47 ഉം, ചൈനയിൽ നിന്ന് 9 ഉം, സിംഗപ്പൂരിൽ നിന്നും ജപ്പാനിൽ നിന്നും 2 വീതവും. കാനഡ, ദക്ഷിണ കൊറിയ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഓരോ സ്കൂൾ വീതവും പട്ടികയിൽ ഇടം നേടി.
ലോകത്തിലെ ഏറ്റവും മികച്ച 10 സ്കൂളുകളുടെ പട്ടികയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സ്കൂൾ ഒന്നാം സ്ഥാനത്തെത്തി, സെന്റ് പോൾസ് സ്കൂൾ, ഡാൽട്ടൺ സ്കൂൾ എന്നിവ തൊട്ടുപിന്നിൽ. ലോകത്തിലെ ഏറ്റവും മികച്ച സ്കൂളുകളിൽ 45 ശതമാനവും യുഎസിലും 40 ശതമാനം ബ്രിട്ടനിലുമാണ്. 9 ശതമാനവുമായി ചൈന മൂന്നാം സ്ഥാനത്താണ്. സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കൂളുകൾ 52 നഗരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ കിന്റർഗാർട്ടന് 14 ലക്ഷം രൂപ മുതൽ 12-ാം ക്ലാസിന് 20 ലക്ഷം രൂപ വരെയായിരുന്നു ഫീസ്. പുസ്തകങ്ങൾ, സ്റ്റേഷനറി, യൂണിഫോം, ഗതാഗതം തുടങ്ങിയ അവശ്യ സാധനങ്ങൾക്കാണ് ഫീസ്. ദരിദ്രരായ കുട്ടികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും സ്കൂൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുംബൈയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കോർപ്പറേറ്റ് മേഖലകളിലൊന്നായ ബാന്ദ്ര-കുർള കോംപ്ലക്സിലാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആധുനിക ക്ലാസ് മുറികളും അത്യാധുനിക കമ്പ്യൂട്ടർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ലബോറട്ടറികളും പൂന്തോട്ടങ്ങളും, കളിസ്ഥലങ്ങളും ഒക്കെയുള്ള ഈ സ്കൂൾ വിദ്യാർത്ഥികളെ ഏറെ ആകർഷിക്കും . ലൈബ്രറിയിൽ 40,000-ത്തിലധികം പുസ്തകങ്ങളുണ്ട്. മേൽക്കൂരയിലെ ഒരു പൂന്തോട്ടവും മനോഹരമായ കാമ്പസും പഠനത്തെ രസകരമാക്കുന്നു. കല, സംഗീതം, സാമൂഹിക ശാസ്ത്രം, ഭാഷകൾ, കമ്പ്യൂട്ടർ പഠനം, ഗണിതം എന്നിവയ്ക്കായുള്ള ശാസ്ത്ര ലബോറട്ടറികളും പ്രത്യേക വിദ്യാഭ്യാസ ക്ലാസ് മുറികളും ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്.