റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു. ആക്രമണം നടത്തിയത് 15 വയസ്സുകാരൻ ആണെന്നാണ് സൂചന. പ്രതിയെ പോലീസ് പിടികൂടി. ഉഫായി മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലാണ് ആക്രമണം നടന്നത്.
വിദ്യാർഥികൾ താമസിക്കുന്ന മെഡിക്കൽ സവർവകലാശാല ഹോസ്റ്റലിലേക്ക് 15 കാരൻ കടന്നുകയറുകയും പിന്നാലെ അവിടെയുണ്ടായിരുന്നവർക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു.
4 ഇന്ത്യൻ വിദ്യാർഥികൾക്ക് പുറമെ രണ്ട് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അടിയന്തര സഹായം നൽകുന്നുണ്ടെൻ റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളുടെ വിവരങ്ങൾ എംബസി പുറത്തുവിട്ടിട്ടില്ല. എംബസി ഉദ്യഗസ്ഥർ ഉഫായിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
അക്രമിയായ 15കാരനെ കീഴ്പ്പെടുത്തുന്നതിനിടെയിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. അക്രമിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് റഷ്യൻ പൊലീസ് വ്യക്തമാക്കി.

