ജയ്പൂർ : രാജസ്ഥാനിലെ ചുരു ജില്ലയിലെ രത്തൻഗഡ് പട്ടണത്തിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. ജാഗ്വാർ യുദ്ധവിമാനമാണ് തകർന്നു വീണത് . പോലീസും സൈനിക സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു മൃതദേഹം കണ്ടെത്തിയതായി ഗ്രാമവാസികൾ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരണപ്പെട്ടിരുന്നു . മാർച്ച് 7 ന് ഹരിയാനയിലെ അംബാല ജില്ലയിലും വ്യോമസേനയുടെ ഒരു യുദ്ധവിമാനം തകർന്നുവീണിരുന്നു . എന്നാൽ, പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതിനാൽ ജീവൻ രക്ഷിക്കാനായി.
Discussion about this post

