പട്ന: മുൻ ബീഹാർ മുഖ്യമന്ത്രി റാബ്റി ദേവി സർക്കുലർ റോഡിലെ സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് . കഴിഞ്ഞ 28 വർഷമായി ലാലു കുടുംബം ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെട്ടിട നിർമ്മാണ വകുപ്പ് നോട്ടീസ് നൽകി. റാബ്റി ദേവിക്ക് മറ്റൊരു വീട് അനുവദിച്ചിട്ടുണ്ട് .
കെട്ടിട നിർമ്മാണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റാബ്റിയോട് പട്നയിലെ 39 ഹാർഡിംഗ് റോഡിലുള്ള സർക്കാർ വസതിയിൽ താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 10 സർക്കുലർ റോഡ് വസതി മുൻ മുഖ്യമന്ത്രിമാർക്കുള്ള ക്വാട്ടയിലാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, റാബ്രി ദേവി നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചാലും അവർക്ക് ഈ വസതി ഒഴിയേണ്ടിവരും.
Discussion about this post

