ഹൈദരാബാദ്: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലാണ് സംഭവം. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മനസിനി (6) എന്നിവരാണ് മരിച്ചത് . ചാരുമതിയും കരിഷ്മയും സഹോദരങ്ങളായിരുന്നു വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ കണ്ട് കളിക്കാനായി കാറിൽ കയറി അബദ്ധത്തിൽ ഡോർ ലോക്ക് ചെയ്യുകയായിരുന്നു.
പുറത്തിറങ്ങാനാകാതെ കുടുങ്ങിയ കുട്ടികളെ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത് . മാതാപിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കുട്ടികളെ കണ്ടെത്തിയത്. . സമീപ മാസങ്ങളിൽ ഇത് രണ്ടാമത്തെ സംഭവമാണ്. ഏപ്രിലിൽ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ കളിക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന കാറിൽ കുടുങ്ങി നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികൾ സമാനമായ സാഹചര്യത്തിൽ മരിച്ചിരുന്നു.

